ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാന്‍ താല്‍പര്യമറിയിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

20

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മുപ്പതുകാരിയായ ഉമാമഹേശ്വരിയാണ് ഭര്‍ത്താ വായ പ്രഭുവിനെ വെട്ടിക്കൊന്നത്. കൊലപ്പെടുത്തിയതിനു ശേഷം ഇവര്‍ കോവില്‍പ്പട്ടിയിലുളള പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു.

വഴക്കിനിടെ പ്രഭു ബന്ധുവായ സ്ത്രീയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞതാണ് ഭാര്യയെ ചൊടിപ്പിച്ചത്. വാക്പോര് അതിരുകടന്നപ്പോള്‍ ഉമാമഹേശ്വരി കത്തിയെടുത്ത് പ്രഭുവിനെ വെട്ടുകയായിരുന്നു.

രണ്ട് മക്കളുളള ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികളുടെ മൊഴി. മദ്യസക്തിയിലാണ് പ്രഭു ഭാര്യയുമായി കലഹിക്കാറുളളതെന്നും അയല്‍വാസികള്‍ പറഞ്ഞു. വെളളിയാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിച്ചത്.പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രഭുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS