ന്യൂസിലാണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് – ടി20 പരമ്ബരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 15 വരെയാണ് പരമ്ബര നടക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്ബരയിലുള്ളത്.
ഇംഗ്ലണ്ടിനെ തിരെയഉള്ള പരമ്ബരയിലെ മോശം പ്രകടനത്തിന് ശേഷം ഷായി ഹോപിന് ടീമിലെ സ്ഥാനം നഷ്ടമാകുന്നുണ്ട്. 105 റണ്‍സാണ് ആറ് ഇന്നിംഗ്സില്‍ നിന്ന് താരം അന്ന് നേടിയത്. അതേ സമയം ഇംഗ്ലണ്ട് പരമ്ബരയില്‍ നിന്ന് വിട്ട് നിന്ന ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കീമോ പോള്‍ എന്നിവര്‍ തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്.
ആന്‍ഡ്രേ റസ്സല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ് എന്നിവര്‍ ടി20 ടീമില്‍ നിന്ന് വിട്ട് നല്‍ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികവ് കൈല്‍ മയേഴ്സിന് ടീമില്‍ ഇടം നേടിക്കൊടുത്തിട്ടുണ്ട്.