വൈഷ്ണവിയുടെ ആഗ്രഹം ഡോക്ടറാകണമെന്നായിരുന്നു – കാനറാ ബാങ്കിന്റെ ജപ്‌തി ഭീഷണികൊണ്ട് നഷ്ട്ടമായത് ഒരു വിദ്യാര്‍ത്ഥിയുടെ ജീവൻ .

221

ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച്‌ കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്‌തി ഭീഷണി. വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന്‌ മുടക്കം വന്നത്.

ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് പിതാവ് ചന്ദ്രന്‍ പറഞ്ഞു. വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രന്‍. പക്ഷേ,​ വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതല്‍ അവധി ചോദിച്ചു, പക്ഷേ,​ ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെകൂടിയാണ് ‌ബാങ്ക് അധികൃതര്‍ തകര്‍ത്തത്.വിദ്യാഭ്യാസ ലോണ്‍ ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.വൈഷ്ണവിയുടെ ആത്മഹത്യക്ക് പിന്നിലും ബാങ്കിന്റെ മനസാക്ഷിയില്ലാത്ത ക്രൂരതയാണ് .

വിദ്യാധിരാജ സ്‌കൂളില്‍ പത്താം ക്‌ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ എം.ബി.എ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്. നീറ്റ് പരീക്ഷയെ നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിന്ന മിടുക്കി. ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ആത്മഹത്യ ചെയ്ത മാരായമുട്ടം സ്വദേശി വൈഷ്ണവി പാലാ ബ്രില്യന്‍സിലും തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്.

NO COMMENTS