തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിൽ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി

45

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതി സാക്ഷിയെ കുത്തി വിഴ്ത്തി.വീടുകയറി ആക്രമണം നടത്തിയ കേസില്‍ വിചാരണക്കെത്തിയ സാക്ഷിയും എറണാകുളം സ്വദേശിയുമായ നിധിനെ യാണ് പ്രതി വിമല്‍ കുത്തി വീഴ്ത്തുകയത്.

സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് കോടതി കോമ്ബൗണ്ടിനുള്ളില്‍ വെച്ച്‌ പ്രതിയായ വിമല്‍, സാക്ഷി നിധിന്റെ പിറകില്‍ കുത്താന്‍ കാരണം. നിധിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരൂര്‍ക്കട സ്വദേശിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വിമല്‍ വീണ്ടും അതിക്രമം നടത്തിയത്.

NO COMMENTS

LEAVE A REPLY