യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു ; മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി

68

കോയമ്ബത്തൂര്‍: ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക്പോസ്റ്റിന് സമീപമാണു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യ ങ്ങള്‍ പുറത്തുവന്നു.

മൃതദേഹത്തില്‍ നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോയമ്ബത്തൂര്‍ പൊലീസ്. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസെത്തി മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

NO COMMENTS