തിരുവനന്തപുരം: പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് വസ്ത്രങ്ങള്‍ കണ്ടെത്താനായത്. തിരുവനന്തപുരം വേട്ടമുക്കില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
രാഖിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. വാഴിച്ചലിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കുറ്റിക്കാട്ടില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. രാഖിയുടെ സിംകാര്‍ഡ് ഇടാനായി പ്രതികള്‍ വാങ്ങിയ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പ്രധാന പ്രതി അഖിലിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു.
രാഖിയുടെ ഫോണ്‍ കൊലപാതകത്തിനു ശേഷം വാഴിച്ചലിനു സമീപം കളിവിളാകത്ത് പാതയോരത്തെ ആളൊഴിഞ്ഞ പറമ്ബില്‍ വലിച്ചെറിയുകയായിരുന്നു. ഫോണ്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സിംകാര്‍ഡ് ലഭിച്ചില്ല. ഇതിനായുള്ള തെരച്ചിലും പോലീസ് നടത്തുന്നുണ്ട്.
അന്വേഷണം വഴിതെറ്റിക്കാനായി രാഖിയുടെ സിംകാര്‍ഡ് പുതിയ ഫോണിലിട്ട് പ്രതികള്‍ രാഖിയുടെ വീട്ടുകാര്‍ക്ക് സന്ദേശങ്ങളയച്ചിരുന്നു. ഈ ഫോണ്‍ വാങ്ങിയ കാട്ടാക്കടയിലെ കടയിലും പ്രതികളെ തെളിവെടുപ്പിനെത്തിച്ചിരുന്നു. കടയുടമ ഇവരെ തിരിച്ചറിഞ്ഞു.