കാസറഗോഡ് : നീലേശ്വരത്തെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഹരിത കര്‍മ്മ സേനാംഗ ങ്ങളുടെ പ്രാധാന്യം പൊതുസമൂഹം അംഗീകരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണെന്നും ഹരിത കേരള മിഷന്‍ എക്‌സി ക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മ്മ സേനാം ഗങ്ങളുടെ പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
നഗരസഭയിലെ മാലിന്യ പരിപാലന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്ത് മുന്നേറാന്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുന്നുെണ്ടന്നും ആര്‍.ആര്‍.എഫ്. സെന്ററില്‍ ശാസ്ത്രീയമായി പ്ലാസ്റ്റി ക്കുകള്‍ തരംതിരിച്ച് ഷ്രെഡ് ചെയ്തും ബയിന്റ് ചെയ്തും പരിപാലിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹ മാണെന്നും ഡോ. ടി.എന്‍. സീമ പറഞ്ഞു. നീലേശ്വരം നഗരസഭ നടത്തുന്ന ആര്‍.ആര്‍.എഫ്. സെന്ററുകളും സ്വാപ് ഷോപ്പും ഡോ. ടി.എന്‍. സീമ സന്ദര്‍ശിച്ചു.
ചിറപ്പുറം ആര്‍.ആര്‍.എഫ്. സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷനായി. നഗരസഭ തയ്യാറാക്കിയ കര്‍മ്മ പദ്ധതി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ ഡോ ടി.എന്‍. സീമയ്ക്ക് കൈമാറി.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. സുബൈര്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ എ.വി. സുരേന്ദ്രന്‍, കെ. പ്രകാശന്‍, പി.വി. രാധാകൃഷ്ണന്‍, എം.വി. വനജ, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നീലേശ്വരം ഹരിതകര്‍മ്മസേനയുടെ പ്രസിഡന്റ് കെ.വി. സിന്ധു സ്വാഗതവും, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.