കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗ ത്തിന്റെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ദീര്‍ഘിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആരോഗ്യസ്ഥിരം സമിതി ആരോഗ്യ വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് തിരുമാനം.
ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, അംഗങ്ങളായ എ.വി. സുരേന്ദ്രന്‍, എം.വി. വനജ, പി.വി. രാധാകൃഷ്ണന്‍, കെ. പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടൊപ്പം നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും ഹെല്‍പ് ഡെസ്‌കിന്റെയും പ്രവര്‍ത്തനവുമുണ്ട്.
നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കും ഡിജിറ്റല്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.സംശയ നിവാരണത്തിനായി ബന്ധപ്പെടാം 9947817675, 9447716090, 9446080827, 9400106817