ലോക കേരള സഭ ശിൽപ്പശാല സംഘടിപ്പിച്ചു

95

തിരുവനന്തപുരം : ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിൽ ചർച്ചചെയ്യുന്നതിന് വേണ്ടി അവതരിപ്പിക്കുന്ന കരട് പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ പ്രശസ്തരായിട്ടുളള വ്യക്തികളെ പങ്കെടുപ്പിച്ചു ലോക കേരള സഭ സെക്രട്ടറിയേറ്റ് തൈയ്ക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

പ്രവാസികളുടെയും വിദേശത്തുനിന്ന് മടങ്ങിയെത്തിവരുടെയും വിവിധ പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗ്ഗങ്ങളും ചർച്ചാവിഷയമായി. നൈപുണ്യം മെച്ചപ്പെടുത്തൽ, തിരികെയെത്തിയ പ്രവാസികൾക്കായുളള പുനരധിവാസം, കുടിയേറ്റ സാധ്യതകൾ, നിക്ഷേപ സമാഹരണം, കലാ സാംസ്‌കാരിക വിനിമയം, ടൂറിസത്തിന്റെ സാധ്യതകൾ, പ്രവാസികളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്തു. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെ കൂടി അഭിപ്രായം ശേഖരിച്ച് രണ്ടാം ലോക കേരള സഭയിൽ അവതരിപ്പിക്കേണ്ട കരടിന്റെ രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചു.

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ സി.കെ. മേനോൻ, കേരള പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു.

NO COMMENTS