ദീർഘായുസ്സിന് – നല്ല ആരോഗ്യം – അത്യാവശ്യമാണ് – ഇന്ന് ലോക ആരോഗ്യ ദിനം

721

ദീർഘായുസ്സിനു നല്ല ആരോഗ്യം, ആവശ്യമാണ്. ഇന്ന് ലോക ആരോഗ്യ ദിനം. എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക ആരോഗ്യ ദിനം ആചരിക്കുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്.

സാർവത്രിക ആരോഗ്യ പരിരക്ഷയാണ് ലോക ആരോഗ്യ സംഘടനയുടെ പ്രധാന ലക്ഷ്യം.
.
എന്നാൽ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും ആരോഗ്യ പരിരക്ഷയിൽ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വസ്ത്രം, വീട് എന്നിവപോലുള്ള ആരോഗ്യ പരിരക്ഷയ്ക്കും മറ്റും ദിനംപ്രതി ചെലവഴിക്കാൻ നിർബന്ധിതരാകുന്നു. അതുകൊണ്ടാണ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 7 ന് സാർവദേശീയ ആരോഗ്യ പരിരക്ഷയിൽ ആരോഗ്യ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ലോക ആരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് ആരോഗ്യദിനാചരണം.

ദിനചര്യയിൽ, ഭക്ഷണത്തിൽ, ഓരോ ദിവസവും എടുക്കുന്ന ചില തീരുമാനങ്ങളിൽ ഒക്കെ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് നമ്മുടെ ആരോഗ്യത്തിൽ തന്നെ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

1.രാത്രിയിൽ പല്ലു തേക്കാം രണ്ടുനേരം പല്ലു തേക്കണമെന്ന് അറിയാമെങ്കിലും നമ്മളിൽ പലരും രാത്രിയിലെ രാത്രിയിലെ പല്ലുതേപ്പ് ഒഴിവാക്കുന്നവരാണ്. എന്നാൽ ഇത് ഒഴിവാക്കരുത്. സുഖമായ ഉറക്കം കിട്ടാൻ ഇത് സഹായിക്കും..

2. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകണമെന്നത് ചെറുപ്പത്തിലേ നാം ശീലിക്കുന്നു. അതുപോലെതന്നെ ഉറങ്ങുന്നതിനു മുമ്പ് കാലുകൾ കഴുകുന്ന ശീലവും പിന്തുടരണം. …

3. പുകവലിയുടെ ദൂഷ്യവശങ്ങൾ പറയാതെതന്നെ എല്ലാവർക്കും അറിയാം. മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ ശ്വാസകോശം, തൊണ്ട, വായ എന്നിവിടങ്ങളിലെ കാൻസറിനു വരെ ഈ പുകവലി കാരണമാകുന്നുണ്ട്…

4. പ്രഭാതഭക്ഷണം ഒഴിവാക്കേണ്ട കുറെ നേരത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ വല്ലാത്ത ക്ഷീണം തോന്നും. . ക്രമേണ ശരീരം ദുർബലമാകുകയും രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. എല്ലാ നേരവും ഭക്ഷണം സമയത്തു കഴിക്കണം. ഒപ്പം ആരോഗ്യഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

4. തങ്ങളുടെ ശരീരത്തെ നന്നായി അറിയാമെന്നാണ് പലരുടെയും വിചാരം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ രോഗനിർണയവും ചികിൽസയുമെല്ലാം സ്വയമങ്ങ് തീരുമാനിക്കും. ചെറിയ ചുമയോ ജലദോഷമോ ഒക്കെയാണെങ്കിൽ വീട്ടുമരുന്ന് കഴിക്കാം. എന്നാൽ മറ്റു പ്രശ്നങ്ങളൊക്കെ കുറച്ചു ദിവസം നീണ്ടുനിന്നാൽ വൈദ്യസഹായം തേടണം.

5. വെള്ളം കുടിക്കാം ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കാനും ഇത് പ്രധാനമാണ്. ശരീരത്തില്‍ ജലാംശം ഉണ്ടെങ്കിൽതന്നെ പ്രമേഹത്തെ അകറ്റാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും ആയുർദൈർഘ്യം കൂട്ടാനും ഇത് സഹായകമാകും.

6. പായ്ക്കറ്റ് ഫുഡിനോടു നോ പറയാം എല്ലാവർക്കും തിരക്കാണ്. അതുകൊണ്ടുതന്നെ പായ്ക്കറ്റ് ഫുഡിനെയാണ് അധികം പേരും ആശ്രയിക്കുന്നത്. റെഡി ടു ഈറ്റ് ഭക്ഷണങ്ങളും പായ്ക്കറ്റിൽ കിട്ടുന്ന ധാന്യങ്ങളും നാം ശീലമാക്കുന്നു. ഇവയെല്ലാം പ്രോസസ് ചെയ്തവയും പ്രിസർവേറ്റീവുകൾ ചേർന്നതുമാണ്. ഇവ സ്ഥിരം ശീലമാക്കിയാൽ കുറേ നാൾ കഴിയുമ്പോൾ ആരോഗ്യം അവതാളത്തിലാകാൻ ഇതുമതി. കഴിയുന്നതും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈ ആരോഗ്യദിനത്തിൽ ഇത്തരത്തിലുള്ള അനാരോഗ്യപരമായ കാര്യങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽനിന്ന് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കട്ടെ. അങ്ങനെ ആരോഗ്യപരമായ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കട്ടെ .

സനുജ സതീഷ്

NO COMMENTS