യുവാവിനെ വെട്ടി കൊന്നു

33

കോട്ടയം: കറുകച്ചാലിൽ യുവാവിനെ വെട്ടി കൊന്നു . കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ല പ്പെട്ടത്. സംഭവത്തിൽ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ച മരണം സംഭവിക്കുകയായിരുന്നു.

വിവാഹം ക്ഷണിക്കാത്തതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീടിനു നേർക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY