യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.

62

കൊല്ലം : രാത്രി ഒന്‍പത് മണിയോടെ ചെമ്മാംമുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില എന്ന യുവതി മരിച്ചു. സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുക യായിരുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. സോണി അതേ ബേക്കറിയിലെ ജീവനക്കാരനും . നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്താണ് സംഭവം.

NO COMMENTS

LEAVE A REPLY