യുവതി സുമനസുകളുടെ സഹായം തേടുന്നു.

156

കഴിഞ്ഞ ഏഴു മാസമായി ഡയാലിസിസ് ചെയ്തു വരുന്ന സുമി എന്ന 30 വയസ്സ് മാത്രം പ്രായമുള്ള യുവതിയാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നത് .കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യണമെന്നും ഇല്ലായെങ്കിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യമോ അതിൽ കൂടുതലോ ഡയാലി സിസ് വിധേയമാകണമെന്നും അത് സുമിയുടെ ജീവൻ കൂടുതൽ അപകടത്തിലാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്

കിഡ്നി മാറ്റി വയ്ക്കുന്നതിനായി 15 ലക്ഷം രൂപയ്ക്ക് മുകളിലാകുമെന്നാണ് പറയുന്നത്. യുവതി സാമ്പത്തിക മായി വളരെ പിന്നോക്കത്തിലായതു കാരണം ഇത്രയും വലിയൊരു തുക കണ്ടെത്താൻ സാധിക്കില്ല എന്നാണ് സുമിയും കുടുംബവും പറയുന്നത്.

ജനങ്ങളിൽ ഭൂരിഭാഗവും ജീവിത സുഖങ്ങളിൽ മതിമറന്ന് മയങ്ങുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ചില നാടു കളിലാണ് നമ്മൾ ജീവിക്കുന്നത്. സുഖ സമൃദ്ധിയിൽ ആറാടുന്നവരെന്ന് നാം കരുതുന്നവർ യഥാർഥത്തിൽ നൂറു ശതമാനം സുഖം അനുഭവിക്കുന്നവരായിരിക്കില്ല . അവർക്കുമുണ്ടാകും ശാരീരികമായ അവശതകളും മാനസികമായ വ്യഥകളും . മക്കളുടെ ഒരു നേരെത്തെ വിശപ്പടക്കാൻ പാടുപെടുന്നവർ ,ഒരു നേരത്തെ മരുന്ന് വാങ്ങാൻ കാശില്ലാ ത്തവർ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളവരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അങ്ങനെ നമുക്ക് ചുറ്റുമുള്ള നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കു മ്പോളാണ് നമ്മൾ ശരിയാകുന്നത്.ആ അവസാനത്തെ മനുഷ്യരിൽപ്പെട്ട ഒരിറ്റു ജീവനായി കേഴുന്ന സുമി എന്ന സഹോദരിക്ക് വേണ്ടി നിങ്ങളുടെ കയ്യിലുള്ള തുക ഇതിനോടൊപ്പമുള്ള അക്കൗണ്ട് നമ്പറിൽ നിക്ഷേപിച്ചാൽ ഒരു ജീവൻ നിലനിർത്താൻ കാരണ മായി തീരും

അക്കൗണ്ട് നമ്പർ 67111537113
IFSC : SBIN0070481
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഫോർട്ട് ബ്രാഞ്ച്
9747304173
ദയവായി എല്ലാവരും ഈ വാർത്ത ഷെയർ ചെയ്യുക

NO COMMENTS