കോവിഡ് മഹാമാരിയെ പോലും വക വയ്ക്കാതെ യുവതിയുടെ നിരാഹാര സത്യാഗ്രഹം.

37

തിരുവനന്തപുരം : ഈഞ്ചക്കൽ ചാക്ക ബൈപ്പാസിന് സമീപത്തുള്ള പെട്രോൾ പമ്പ് ജീവനക്കാരി പ്രിയ ബാബു ആണ് ഉടമയ്ക്കെതിരെ പെട്രോൾ പമ്പിന്‌ മുന്നിൽ തന്നെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രിയ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഈ വർഷം മാർച്ച് മാസത്തോടെ പകർച്ചവ്യാധിയുടെ പേരിൽ ആറോളം തൊഴിലാളികളെയാണ് പിരിച്ചു വിട്ടതെന്നും ഞാനുൾപ്പടെ ഏഴോളം കുടുംബങ്ങളാണ് പട്ടിണിയിലായതെന്നും. ഞങ്ങളെ ഒഴി വാക്കിയതിൽ പ്രതിക്ഷേധിച്ചാണ് കഴിഞ്ഞ ആറുമാസമായി പമ്പിന്റെ മുൻപിൽ സമരം ചെയ്തു വരുന്നതെന്നുമാണ് പറയുന്നത്.

മാനേജ്മെന്റ് ഒരുതരത്തിലും ഈ പ്രശ്നത്തിൽ ഇടപെടാത്തതിനാൽ കോവിഡ് മഹാ മാരിയെ പോലും വക വയ്ക്കാതെ നിരാഹാരസമരം തുടരുന്നത്. തന്നെ തിരിച്ചെ ടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് പ്രിയ പറയുന്നത്

NO COMMENTS