തീരശ്രീ 2019′ സംസ്ഥാനതല ഉദ്ഘാടനം 27 ന് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും.

129

തൃശൂർ : ‘തീരശ്രീ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 27 രാവിലെ പത്തിന് കൈപ്പമംഗലം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. തീരദേശ മേഖലയിലെ കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ സമഗ്രമായ നവീകരണവും വ്യാപനവും ആണ് ‘തീരശ്രീ’ പദ്ധതി ലക്ഷ്യമിടുന്നത്.

അഞ്ച് മുതൽ പത്ത് വരെയുളള ക്ലാസ്സുകളിലെ കുട്ടികൾക്ക് ദിനംപ്രതി സായാഹ്നങ്ങളിൽ പ്രത്യേക സംശയനിവാരണ ക്ലാസ്സായ ‘പ്രതിഭാതീരം’ പരിപാടിയും സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ കുട്ടികൾ, കൗമാരക്കാർ, യുവതീ-യുവാക്കൾ എന്നിവർക്കായി കായികപരിശീലനം ലക്ഷ്യമിടുന്ന ‘കായികതീരം’ പദ്ധതിയും ഇതിലുൾപ്പെടും.
‘പ്രതിഭാതീരം’ കുട്ടികൾക്കുളള പഠനോപകരണ വിതരണം ബെന്നി ബഹനാൻ എംപിയും ‘കായികതീരം’ കുട്ടികൾക്കുളള കുടുംബശ്രീ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസും ‘മുറ്റത്തെ മുല്ല’ പദ്ധതി ആദ്യ വായ്പാ വിതരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബീദലിയും നിർവഹിക്കും.

തീരദേശത്തെ അവസ്ഥാ-ആവശ്യകതാപഠനം ധാരണാപത്രം കൈമാറൽ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ കെ സതീശനും തീരദേശ അയൽക്കൂട്ടങ്ങൾക്കുളള റിവോൾവിങ്ങ് ഫണ്ട് വിതരണം കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേഷ്ബാബും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ കെ തോമസ്, പ്രസാദിനി മോഹനൻ, ഇ ജി സുരേന്ദ്രൻ, ഇ കെ മല്ലിക, കെ കെ സച്ചിത്ത്, എ ഡി ആദർശ് തുടങ്ങിയവർ ആശംസ നേരും.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ പദ്ധതി വിശദീകരിക്കും. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ കെ വി പ്രമോദ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ നന്ദിയും പറയും.

NO COMMENTS