കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ തമിഴ്നാട് തൂത്തുകുടി സ്വദേശികള്‍ മുങ്ങിമരിച്ചു. രാമചന്ദ്രന്‍ (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു കയത്തിലിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കുശക്തമായതിനെ തുടര്‍ന്ന് ഈ ഭാഗത്തു പ്രവേശനം അനുവദിച്ചിരുന്നില്ല.