ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ; കെ. മുരളീധരൻ എം.പി.

17

ന്യൂഡൽഹി: ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ എം.പി. കെ.പി.സി.സി. നിർവാഹക സമിതി ചേർന്ന രണ്ടു സന്ദർഭത്തിലും പൊതുവിഷയങ്ങൾ ചർച്ച ചെയ്തിരുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. ഫെബ്രുവരി 12-ന് ഹാഥ് സേ ഹാഥ് പരിപാടിയുടെ ചർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ 28-ന് വൈക്കം സത്യഗ്രഹത്തേക്കുറിച്ചുള്ള ചർച്ചയ്ക്കു വേണ്ടി മാത്രമാണ് യോഗം വിളിച്ചത്. പുനഃസംഘടന സംബന്ധിച്ച ചർച്ച നടന്നപ്പോൾ മുൻ പ്രസിഡന്റുമാരായിട്ടുള്ള തന്നെയോ രമേശ് ചെന്നി ത്തലയെയോ ക്ഷണിച്ചിരുന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും മാത്രം യോഗമായിരുന്നു നടന്നത്.

എന്റെ പ്രസ്താവനയിൽ എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കിൽ ആ യോഗത്തിലേക്ക് എന്നെ ക്ഷണിക്കാമായിരുന്നു. എങ്കിൽ എനിക്ക് മറുപടി പറയാമായിരുന്നു ബോധപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തിൽ അയച്ച കത്ത ആണിത്. ഒരു കാര്യം മനസ്സിലാക്കേണ്ടത്. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ രണ്ട് എംപിമാർക്ക് ഷോ കോസ് നോട്ടീസ് നൽകുന്നത് പാർട്ടിക്ക് ഗുണകരമായാ ദോഷകരമാണോ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കണം മുരളീധരൻ പറഞ്ഞു. തന്റെ സേവനം വേണോയെന്ന് പാർട്ടി തീരുമാനിക്കട്ടേയെന്നും തന്നെ അപമാനിക്കാനായി ബോധപൂർവമായാണ് നോട്ടിസ് നൽകിയതെന്നും വായ മൂടിക്കുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടേയെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു .

NO COMMENTS

LEAVE A REPLY