ബംഗാള്‍: ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമില്ല. ഒറ്റയ്ക്ക് മത്സരിക്കുവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്ര രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിക്കാന്‍ കാരണം കോണ്‍ഗ്രസുമായി ആലോചിക്കാതെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ്.
സിപിഎം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നായിരുന്നു സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.ഇതോടെ സഖ്യം തന്നെ വേണ്ടെന്ന് വയ്ക്കാന്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുകയായിരുന്നു. 42 സീറ്റുകളില്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു.