കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുവിനെ വ്യക്തമാക്കാത്തതുകാരണം. ലോഗോയുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല. ലോഗോ പിന്‍വലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യം ഫേസ് ബുക്കില്‍ ഉയര്‍ന്നിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തകരും ലോഗോ ക്കെതിരെ രംഗത്തെത്തി.
ലോഗോക്ക് അനുമതി നല്‍കരുതെന്ന ആവശ്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻറെ മുന്നിലുമെത്തി. ജ്യാമിതീയ രൂപങ്ങളെ നിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രമാക്കിയതാണ് ലോഗോ എന്നാണ് സര്‍വകലാശാലയുടെ അവകാശവാദം.
ആകാശ വീക്ഷണമെന്ന നിലയിലാണ് നിറ സങ്കലന രൂപം അവതരിപ്പിച്ചത്.ലോഗോയില്‍ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്.പുതുതായി തുടങ്ങിയ ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ അടുത്തിടെയാണ് പ്രകാശനം ചെയ്തത് ലോഗോ പിന്‍വലിക്കണമെന്നാവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.