ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളിൽ മെയ് മൂന്നുവരെ പൊതുഗതാഗതം ഉണ്ടാവില്ലെന്നും ട്രെയിന്‍, വിമാന സര്‍വീസുകൾ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ ഓഫീസുകൾ അടഞ്ഞ് തന്നെ കിടക്കുമെന്നും പറയുന്നു .എന്നാൽ സര്‍ക്കാര്‍ സേവനങ്ങള്‍ നല്കുന്ന കോള്‍ സെന്ററുകള്‍ തുറക്കാം. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കും.
കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുനല്‍കി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്കിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വില്‍ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.ഇളവുകള്‍ കാര്‍ഷിക വൃത്തിക്കും കര്‍ഷകര്‍ക്കും മാത്രം.
വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനില്‍ക്കുമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.