ജൂലൈ 21വരെ ഇന്ത്യയില്‍ നിന്ന്​ അബൂദബിയിലേക്ക്​ സര്‍വീസുണ്ടാകില്ല

18

ഇന്ത്യയില്‍ നിന്ന്​ അബൂദബിയിലേക്ക്​ ജൂലൈ 21വരെ സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ്​ എയര്‍വെയ്​സ്​. ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .ഇന്ത്യക്ക്​ പുറമെ പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്​. അതേസമയം എമിറേറ്റ്​സ്​, ഇത്തിഹാദ്​, എയര്‍ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ ജൂലൈ ആറ്​​ വരെയാണ്​ യാത്രാവിലക്ക്​ പ്രഖ്യാപിച്ചിരുന്നത്​.

ഇത്തിഹാദ്​ വിലക്ക്​ ജൂലൈ 21വരെയെന്ന്​ വ്യക്​തമാക്കിയ സാഹചര്യത്തില്‍ മറ്റു കമ്ബനികളും സമാനമായ അറിയിപ്പ്​ നല്‍കാനാണ് സാധ്യതയുള്ളത്​.

NO COMMENTS