ലണ്ടന്‍: ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രധാന മന്ത്രി തെരേസ മെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ജൂണ്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്ബ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടാകണം. ഇതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. സര്‍ക്കാരിന്റെ കാലാവധി മൂന്നുവര്‍ഷം ബാക്കിനില്‍ക്കെയാണ് തെരേസ മെയ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.