കൊല്ലം: കൊട്ടിയം പറക്കുളം കല്ലുവിളവീട്ടില് സുനില്‍ (27), ഭാര്യ ശാന്തിനി (19) ദമ്പതികളുടെ മൃതദേഹങ്ങളാണ് ഇന്ന് പുലര്‍ച്ചെയോടെ പള്ളിത്തോട്ട് ഹാര്‍ബര്‍ ഭാഗത്ത് കടലോരത്ത് അടിഞ്ഞത്.കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ ഇരുവരും കാല് കഴുകുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. രണ്ടു ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ ഹാര്‍ബറില്‍ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞത്. പോലീസെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.