ന്യൂഡൽഹി: രാജ്യത്തെ അതീവസുരക്ഷയുള്ള ജയിലായ തിഹാർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. ജയിലിലെ പ്രത്യേക വാർഡിൽ പാർപ്പിച്ചിരുന്ന തടവുകാരാണ് പരസ്പരം ഏറ്റുമുട്ടിയത്.
ഏറ്റുമട്ടലിനെ തുടർന്ന് പുലർച്ചെ മൂന്നോടെ ജയിൽ അധികൃതർ പോലീസിന്റെ സഹായം തേടി. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ 11 പേർക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഡിഡിയു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.