ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലകരത്നെ ദില്‍ഷന്‍ വിരമിക്കുന്നു

258

കൊളംബോ • ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലകരത്നെ ദില്‍ഷന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബരയിലെ ഞായറാഴ്ചത്തെ മല്‍സരം ദില്‍ഷന്റെ അവസാന രാജ്യാന്തര ഏകദിനമായിരിക്കും. അടുത്ത മാസം 9ന് ഓസ്ട്രേലിയയ്ക്കെതിരെ തന്നെയായിരിക്കും അവസാന ട്വന്റി20 രാജ്യാന്തര മല്‍സരവും. മികച്ച ഫോമിലായിരുന്ന ദില്‍ഷന്‍ ശ്രീലങ്കന്‍ സിലക്ടര്‍മാരുടെ സമ്മര്‍ദം കാരണമാണ് പെട്ടെന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
2019 ലോകകപ്പിനായി പുതിയ താരനിരയെ ഇപ്പോഴെ സജ്ജമാക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ലക്ഷ്യം. ഈ വര്‍ഷം നടന്ന ട്വന്റി ട്വന്റി ലോകക്കപ്പില്‍ 39കാരനായ ദില്‍ഷനായിരുന്നു ലങ്കയുടെ ടോപ് സ്കോറര്‍.

329 ഏകദിനങ്ങളില്‍നിന്ന് 22 സെഞ്ചുറിയടക്കം 39 റണ്‍സ് ശരാശരിയില്‍ 10,248 റണ്‍സെടുത്തിട്ടുണ്ട്. 106 വിക്കറ്റുകളും നേടി. ട്വന്റി20യില്‍ 1884 റണ്‍സാണ് ദില്‍ഷന്റെ സമ്ബാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് 2013ല്‍ വിരമിച്ചിരുന്നു.

NO COMMENTS

LEAVE A REPLY