കാസറഗോഡ് : നിരീക്ഷണത്തിലുള്ള വരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിചരണ സമയത്ത് മാസ്‌ക് ധരിക്കുക. പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകി ശരിയായരീതിയില്‍ സംസ്‌കരിക്കുകയും ചെയുക. പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശി ക്കരുത്.നീരിക്ഷണത്തില്‍ ഇരിക്കുന്ന ആള്‍ വീട്ടില്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക . നീരിക്ഷണ ത്തില്‍ ഉള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍, വൃദ്ധര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കുക കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക.