കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണാർഥം സംഘടിപ്പിച്ച ‘തിരികെസ്‌കൂളിൽ’ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ക്യാമ്പയിന്റെ തുടർച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്‌കരി ച്ചിരിക്കുന്ന ഉപജീവന ക്യാമ്പയിൻ ‘കെ-ലിഫ്റ്റ്-24ന്റെ ഉദ്ഘാടനവും 2024 ഫെബ്രുവരി ആറിന് വഴുതക്കാട് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷതവഹിക്കും.
കുടുംബശ്രീയുടെ കീഴിലുള്ള 46 ലക്ഷംഅയൽക്കൂട്ട അംഗങ്ങൾക്കുംപരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബർ ഒന്നിന് കുടുംബശ്രീ തുടക്കമിട്ട ബൃഹത് ക്യാമ്പയിനായ ‘തിരികെ സ്‌കൂളിൽ’ മികച്ച പങ്കാളിത്തം കൊണ്ട് രണ്ട് ലോകറെക്കോർഡു കളാണ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ൻ എന്ന വിഭാഗത്തിൽഏഷ്യ ബുക്ക്ഓഫ്റെക്കോർഡ്‌സ്, ഇൻഡ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയാണ് ക്യാമ്പയിൻ കരസ്ഥമാക്കിയത്. ലോകറെക്കോർഡുകളുടെ സർട്ടിഫിക്കറ്റ് കൈമാറൽ, ‘തിരികെസ്‌കൂളിൽ’ സുവനീർ പ്രകാശനം, ഉപജീവന ക്യാമ്പയിൻ ‘ക്‌ളിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനം എന്നിവയുംമുഖ്യമന്ത്രി ചടങ്ങിൽ നിർവഹിക്കും.
2023 ഒക്ടോബർഒന്നിനും 2023 ഡിസംബർ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനിൽ 38,70,794 ലക്ഷംഅയൽക്കൂട്ട വനിതകൾ പങ്കെടുത്തു. കുടുംബശ്രീയുടെകീഴിൽആകെയുള്ള 3,14,810 അയൽക്കൂട്ടങ്ങളിൽ 3,11,758 അയൽക്കൂട്ടങ്ങളും ക്യാമ്പയിനിൽ പങ്കാളികളായി.
രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷൻ പുതിയവർഷത്തിൽഏറ്റെടുത്തിരിക്കുന്ന നൂതനവുംവിപുലവുമായദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈവ്ലിഹുഡ് ഇൻഷിയേറ്റീവ് ഫോർ ട്രാൻസ്ഫോർമേഷൻ (KLIFT 24). മൂന്ന്ലക്ഷം വനിതകൾക്ക് പദ്ധതിയിലൂടെ സുസ്ഥിരവരുമാനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടനാതലത്തിലും വിവിധ പ്രോജക്ടുകൾക്ക് കീഴിലും കഴിഞ്ഞ വർഷം ആവിഷ്‌കരിച്ചു നടപ്പാക്കിയ ഊർജിതവും ആസൂത്രിതവുമായ പ്രവർത്തനങ്ങളുടെ ഫലപ്രദമായതുടർച്ചയാണ് ഈ ഉപജീവനക്യാമ്പയിൻ.
ഒരു അയൽക്കൂട്ടത്തിൽ നിന്നുംചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ ഉപജീവനമാർഗം സൃഷ്ടിച്ചു കൊണ്ട് കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി അംഗങ്ങൾക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകൾക്ക് കീഴിലായി 3,16,860 അയൽക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകൾക്ക് ഉപജീവനമാർഗ്ഗംഒരുക്കുന്നതിലൂടെ ഈ കാമ്പയിൻ കേരളത്തിന്റെദാരിദ്ര്യനിർമാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നു. ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിജോസഫ് ‘തിരികെസ്‌കൂളിൽ’ പ്രവർത്തന റിപ്പോർട്ട്അവതരിപ്പിക്കും. മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എം.പി, വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദമുരളീധരൻ എന്നിവർമുഖ്യാതിഥികളായിരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ.മുഹമ്മദ് വൈ.സഫറുള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ ലതിക, പി.കെ സൈനബ, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ സ്മിത സുന്ദരേശൻ, ഗീത നസീർ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി വിവേക് നായർ, വാർഡ് കൗൺസിലർ സതികുമാരി എസ്, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത പി ഷൈന എ, ബീന പി എന്നിവർ പങ്കെടുക്കും.
രാവിലെ 10.30 തുടങ്ങുന്ന പരിപാടിയിൽ ക്യാമ്പയിനിൽ പങ്കെടുത്തവരുടെ അനുഭവം പങ്കിടൽ, ഭാവി പ്രവർത്തന സാധ്യതകൾ ചർച്ച, കലാപരിപാടികൾതുടങ്ങിയവയും നടക്കും.
രാവിലെ 10.30 മുതൽ 11.15 വരെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് ‘തിരികെ സ്‌കൂളിൽ’-വിജയകഥ ‘ എന്ന വിഷയത്തെ അധികരിച്ച്സംസാരിക്കും. 11.30 മുതൽ 12.45 വരെ ‘തിരികെസ്‌കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുത്ത സി.ഡി.എസ് അധ്യക്ഷമാരുടെ അനുഭവം പങ്കിടൽ, രണ്ടുമുതൽ നാലുവരെവിവിധ കലാപരിപാടികൾ, 4.30 മുതൽ 5.30 വരെ ‘തിരികെ സ്‌കൂളിൽ’ അനുഭവത്തിൽ നിന്നുംകുടുംബശ്രീ ഭാവി പ്രവർത്തന സാധ്യതകൾ ചർച്ച എന്നിവയും നടക്കും.