തിരുവല്ല: തിരുവല്ലയുടെ യാത്രാദുരിതത്തിന് പരിഹാരമായി തുടങ്ങിയ ബൈപാസ് നിര്‍മ്മാണം ഈ ഓണത്തിനും പൂര്‍ത്തിയായില്ല. ബൈപാസ്സിനായി പൊളിച്ച റോഡുകളും, ഗതാഗത കുരുക്കും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. എം സി റോഡില്‍ തിരുവല്ല കടന്ന് കിട്ടാനാണ്, മഴുവങ്ങാടില്‍ തുടങ്ങി നഗരംവിട്ട് രാമന്‍ചിറയിലെത്താവുന്ന ബൈപാസിന്റെ നിര്‍മ്മാണം 2014ല്‍ തുടങ്ങിയത്. കുപ്പികഴുത്ത് ജംഗ്ഷനായ തിരുവല്ലയിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍. പക്ഷേ നിര്‍മ്മാണം തുടങ്ങി മൂന്നാമത്തെ ഓണമെത്തിയിട്ടും പണി പാതിവഴിയില്‍ തന്നെ. ബൈപാസിനായി പൊളിച്ച റോഡുകളും ഒച്ചിഴയുന്ന വേഗത്തില്‍ നി!ര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ഓണമായതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള ബൈപാസ്സില്‍ അരകിലോമീറ്ററിലേറെ മേല്‍പാലമാണ്. നിര്‍മ്മാണം ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കില്‍ അടുത്ത ഓണത്തിനും ബൈപാസിലൂടെ വണ്ടി ഓടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.