തിരുവനന്തപുരം : തിരുവല്ലത്ത് രണ്ട് ദിവസം മുന്‍പ് മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് തകര്‍ത്തതും പൊലീസിനെ ആക്രമിക്കുകയും ചെയ്തത്. എന്നാൽ പൊലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത് മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ നിഗമനം പ്രതികള്‍ക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ്. അവധി ദിവസമായതിനാല്‍ ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായിരുന്നില്ല. പ്രതികള്‍ തിരുവല്ലം എസ്ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.