തിരുവനന്തപുരം: നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി .നഗരസഭയിലെ 7 കൗണ്‍സിലര്‍മാര്‍ക്കും മേയറോടൊപ്പം യോഗത്തില്‍ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാ രും ക്വാറന്റീനില്‍ പോയില്ലെന്ന് ആരോപണം ഉയര്‍ന്നിരിക്കെയാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത് .ഉള്ളൂര്‍, വട്ടിയൂര്‍ക്കാവ് സബ് ഓഫീസുകള്‍ അടച്ചിട്ടും മേയര്‍ തലസ്ഥാനത്ത് കറങ്ങി നടക്കുന്നു എന്നായിരുന്നു ആക്ഷേപം.