തിരുവനന്തപുരം പാപ്പനംകോട് രണ്ട് പേർ വെന്തു മരിച്ചു

54

തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ട് പേർ വെന്തു മരിച്ചു . ഇതേ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ് മരിച്ചവരില്‍ ഒരാള്‍.രണ്ടാമത്തെയാളെ ഇതുവരെ തിരിച്ച റിയാനായിട്ടില്ലയെങ്കിലും അതൊരു പുരുഷനാണെന്നാണ് നിലവിലെ സൂചന.വൈഷ്‌ണയുടെ ഭർത്താവിനായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നു.

ഇന്ന് (ചൊവ്വാഴ്ച ) ഉച്ചയോടെയാണ് പാപ്പനംകോട്ടെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് ഓഫീസിനകത്ത് തീപ്പിടിത്തമുണ്ടായത്. സമീപവാസികൾ പറയുന്നത് വൻ പൊട്ടിത്തെറിയുടെ ഉ​ഗ്രശബ്ദം കേട്ടെന്നും പിന്നാലെ സ്ഥാപനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടെന്നുമായിരുന്നു.തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചതോടെ യാണ് സ്ഥാപനത്തിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വൈഷ്‌ണയുടെ മൃതദേഹം കണ്ടെത്തിയത് ഓഫീസ് കാബിന് പുറത്തും. രണ്ടാമത്തെ യാളുടെ മൃതദേഹം ഓഫീസിന് അകത്തുമായി രുന്നു. എന്നാൽ, രണ്ടാമത്തെയാളെ തിരിച്ചറി യാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടരുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഓഫീസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

NO COMMENTS

LEAVE A REPLY