മാരക ലഹരി മരുന്നുകളുമായി തിരുവനന്തപുരത്ത് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

53

തിരുവനന്തപുരം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത് .

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ തുമ്പ സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവൽ പുരയിടം വീട്ടിൽ ലിയോൺ ജോൺസൻ എന്ന അജിത്ത് (29), കഴക്കൂട്ടം, കിഴക്കുംഭാഗം നേതാജി ലൈനിൽ എസ്.എൽ ഭവനി ൽ വിജീഷ് എന്ന സാത്തി സന്തോഷ് (34), പാറശ്ശാല, എടക്കോട് മലൈകോട് തട്ടാൻവിളാകം വീട്ടിൽ വിഷ്ണു (21 ) എന്നിവരാണ് അറസ്റ്റിലായത്.

കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ വി.അജേഷ്, സബ്ബ് ഇൻസ്പെക്ടർ ദിപു എസ്.എസ്., എ.എസ്.ഐ ശ്രീകുമാർ തിരു റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ, എ. എസ്.ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ സി.പി.ഒ മാരായ ഷിജു സുനിൽരാജ് എന്നിവരുടെ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇവരിൽ നിന്ന് പത്ത് ഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു. മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണ് സംഘത്തിലെ പ്രധാനിയായ ലിയോൺ ജോൺസൺ. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വാടകവീടെടുത്ത് ലഹരിമരുന്ന് കച്ചവടം ചെയ്തിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനംകുളം പോലീസ് എം.ഡി.എം.എയും നാടൻ ബോംബുകളുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു.

ബാംഗ്ലൂരിൽനിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് നേരത്തേ ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിടിയിലായ മറ്റൊരു പ്രതിയായ വിജീഷ് ദേശീയപാതയിൽ പള്ളിപ്പുറത്ത് വെച്ച് സ്വർണവ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടിപ്പരി ക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്സിലെ പ്രധാനപ്രതിയാണ്.

കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിൽ ഉണ്ട്.

NO COMMENTS