കൊല്ലം: കൊല്ലം ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയക്കൊലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയിലുണ്ടായതെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. കൊലക്കത്തി താഴെവയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. ചിതറ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനവും നടത്തരുത്- കോടിയേരി പറഞ്ഞു.
സിപിഎം പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം കുത്തേറ്റു മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണു പോലീസ് പറയുന്നത്.