കാസറഗോഡ് : ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥികളെ മുന്നോട്ട് കൈപ്പിടിച്ചു യര്‍ത്തുന്നതിനായി ഒരു പക്ഷേ രാജ്യത്ത് തന്നെ ആദ്യമായിരിക്കും ഇത്തരമൊരു പരിശീലന പദ്ധതി തയ്യാറാക്കുന്ന തെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടറുടെ പ്രത്യേക താല്‍പര്യ പ്രകാരം ആവിഷ്‌കരിച്ച പരിശീലന പദ്ധതി ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് കടന്നു വരാന്‍ ഊര്‍ജം നല്‍കും.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജില്ലക്കാരായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഭാവം വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും കാര്യക്ഷമമായി പൂര്‍ത്തീകരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ തൊഴില്‍ മേഖലയിലുള്ള അവസരങ്ങളെ കുറിച്ച് ജില്ലയിലെ യുവതലമുറക്കും രക്ഷിതാക്കള്‍ക്കും വേണ്ടത്ര അവബോധമില്ലായിരുന്നെന്നും ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്തള്ളപ്പെട്ട് പോയിരുന്ന ജില്ല ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ നേടുന്നതിനൊപ്പം ജനങ്ങളെ സേവിക്കാന്‍ ലഭിക്കുന്ന മികച്ച അവസരമാണ് സര്‍ക്കാര്‍ ജോലിയിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.