തൊടുപുഴ : തൊടുപുഴ കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അന്‍വീഷ് പിടിയിലായി. നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ പോലീസ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ ഒളിവില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പോലീസ് വലയിലായത്. രണ്ട് ഫോണും വീട്ടില്‍ വച്ച ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. കൊല്ലപ്പെട്ട കൃഷ്ണന്റെ പ്രധാന ശിഷ്യനായിരുന്ന അനീഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.