തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടി

294

തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കി പരാതിയെ തുടര്‍ന്നാണ് നടപടി. കായല്‍ കൈയേറിയെന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. മന്ത്രി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്നു പ്രതിപക്ഷ നേതാവ് പരാതിയില്‍ പറയുന്നു. വിജിലന്‍സ് മേധാവിയായ ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിയമോപദേശം തേടിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ സാധിക്കുമൊ എന്നറിയനാണ് വിജിലന്‍സ് നിയമോപദേശം തേടുന്നത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച നിയമോപദേശം ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

NO COMMENTS