തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. കുട്ടനാട്ടില്‍ മന്ത്രി തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണ് കലക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. നികത്തിയ സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണം. ഇതിനു കൂട്ടുനിന്നും റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.