കോട്ടയം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിലാണ് കോടതി ഉത്തരവ്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.