തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു. രാജിയില്‍ തോമസ് ചാണ്ടി തന്നെ തീരുമാനമെടുക്കണമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സാഹചര്യം ഗൗരവമുള്ളതെന്നും സിപിഎം ചൂണ്ടിക്കാട്ടി. സിപിഎം രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയാണ്.