തിരുവനന്തപുരം : ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജിവെക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച കിട്ടിയതിനു ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.