തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജിക്കത്ത് ടിപി പീതാംബരനെ ഏല്‍പ്പിച്ചാണ് തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോയത്. പൊലീസ് സുരക്ഷയില്‍ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയുടെ യാത്ര. ടി.പി.പീതാംബരന്‍ രണ്ട് മണിക്ക് മാധ്യമങ്ങളെ കാണും.