ന്യൂഡല്‍ഹി : കായല്‍ കൈയേറ്റ കേസില്‍ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീലിനെതിരെ തടസ്സ ഹര്‍ജി. സിപിഐ കര്‍ഷക സംഘടനാ നേതാവ് ടി.എന്‍ മുകുന്ദനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.