കൊച്ചി : ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ്ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതി വിധിയും, ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണമെന്നാണ് തോമസ് ചാണ്ടിയുടെ പ്രധാന ആവശ്യം.