കോട്ടയം: കായല്‍ കയ്യേറ്റ ആരോപണത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോട്ടയം വിജിലന്‍സ് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്. തോമസ് ചാണ്ടിക്കെതിരെ തണ്ണീര്‍ത്തടസംരക്ഷണ നിയമലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണം നടത്തുക.