കായല്‍ കൈയേറ്റം ; സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം തോമസ് ചാണ്ടി പിന്‍വലിച്ചു

246

ആലപ്പുഴ : കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം തോമസ് ചാണ്ടി പിന്‍വലിച്ചു. ഇത് ചൂണ്ടികാട്ടി കൊണ്ടുള്ള പുതിയ കത്ത് സുപ്രിം കോടതി രജിസ്ട്രിക്ക് കൈമാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് നാളെ കായല്‍ കൈയേറ്റ കേസ് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി പുതിയ കത്ത് കൈമാറിയത്. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന തോമസ് ചാണ്ടിയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നേരത്തെ വിവേക് തന്‍ഖയ്ക്ക് പകരം മറ്റൊരു സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ചാണ്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS