കൊച്ചി : കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിയും കയ്യേറ്റം ശരിവെച്ച കളക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തോമസ് ചാണ്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തക്കിയാണ് ഹാജരാവുക.