കോട്ടയം : തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് ഇനി അന്വേഷണം നടത്തുക. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കണമെന്ന് റിപ്പോര്‍ട്ട് കൈമാറിയത്.