കായല്‍ കയ്യേറ്റം ; തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി

238

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസ് ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടി ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും കായല്‍ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണു തോമസ് ചാണ്ടിയുടെ ആവശ്യം.

NO COMMENTS