ന്യൂ ഡല്‍ഹി : കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കായല്‍ കയ്യേറ്റ കേസില്‍ ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചത്. ഈ നിരീക്ഷണമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചതും.