രാജിവെച്ചത് കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്താണെന്ന് തോമസ് ചാണ്ടി

200

കൊച്ചി : താൻ മന്ത്രിസ്ഥാനത്തു നിന്ന് താന്‍ രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിയ്ക്കു രാജിവെക്കേണ്ടി വരികയായിരുന്നു.
തനിക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്‍റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS